ഗൗതം മേനോന്‍, ഷീല, ജോണി ആൻ്റണി; ശ്രദ്ധേയമായി ‘അനുരാഗം’ ഫസ്റ്റ് ലുക്ക്

ഷഹദ് നിലമ്പൂർ ഒരുക്കുന്ന ‘അനുരാഗം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷീല, ഗൗരി കിഷൻ, ദേവയാനി, ജോണി ആന്‍റണി, ഗൗതം മേനോൻ, അശ്വിൻ ജോസ്, ലെന എന്നിവരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ചിത്രത്തിന്‍റെ കാസ്റ്റിംഗ് സിനിമാപ്രേമികളുടെ ആകാംക്ഷ ഉണർത്തുന്നതാണ്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടവരെ കൂടാതെ മൂസി, ദുർഗ്ഗാ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലക്ഷ്മിനാഥ് ക്രിയേഷൻസിന്‍റെയും സത്യം സിനിമാസിന്‍റെയും ബാനറിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അശ്വിൻ ജോസാണ്.