യുഎഇയിൽ 12 രാജ്യങ്ങളിൽ നിന്നുള്ളവർ ചേർന്ന് ഒരുക്കിയത് ഭീമൻ ഓണപ്പൂക്കളം

യുഎഇ: യു.എ.ഇ.യിൽ ഓണാഘോഷത്തിന്‍റെ ഭാഗമായി 12 രാജ്യങ്ങളിൽ നിന്നുള്ള 400 ആരോഗ്യപ്രവർത്തകർ 250 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഓണപ്പൂക്കളമൊരുക്കി.

അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യപ്രവർത്തകരാണ് 250 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഓണപ്പൂക്കളം ഒരുക്കിയത്. ആഗോള ഹബ്ബിലേക്കുള്ള അബുദാബിയുടെ വളർച്ചയെയാണ് ചിത്രം വരച്ചുകാട്ടുന്നത്.

ഖസർ അൽ ഹൊസന്റെ പുരാതന കൊട്ടാരം, വ്യതിരിക്തമായ അൽദാർ ആസ്ഥാനം, ബഹുമാനപ്പെട്ട ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് എന്നിവയുൾപ്പെടെ എല്ലാ പ്രധാന അബുദാബി ലാൻഡ്മാർക്കുകളും പൂക്കളത്തിൽ കാണാം. 12 രാജ്യങ്ങളിൽ നിന്നുള്ള 400ലധികം ആരോഗ്യ പ്രവർത്തകർ 16 മണിക്കൂർ സമയമെടുത്താണ് 700 കിലോ പൂക്കളുമായി ഈ പുഷ്പ വിസ്മയം പൂർത്തിയാക്കിയത്.