ഉപഹാരങ്ങൾ സ്വീകരിക്കുന്നില്ല ; വിവാഹ അറിയിപ്പുമായി മേയർ ആര്യ

തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി ഹാളിലാണ് വിവാഹം നടക്കുകയെന്ന് മേയർ അറിയിച്ചു. കഴിയുന്നത്ര ആളുകളെ നേരിട്ട് ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി കണക്കാക്കണമെന്നും വിവാഹത്തിൽ കുടുംബസമേതം പങ്കെടുക്കണമെന്നും മേയർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

വിവാഹത്തിന് ഒരു തരത്തിലുമുള്ള സമ്മാനങ്ങളും സ്വീകരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം സമ്മാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ അത് നഗരസഭയുടെ വൃദ്ധസദനങ്ങളിലോ, അഗതി മന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്ന് മേയർ ആര്യ രാജേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു.