Latestസ്‌പോര്‍ട്‌സ്‌

ഗ്ലെൻ മാക്സ്‌വെലിന്റെ കാലിന് പരിക്ക്; പ്രധാന മത്സരങ്ങൾ നഷ്ടമാകും

മെ‍ൽബൺ: സുഹൃത്തിന്‍റെ അമ്പതാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ വീണ് പരിക്കേറ്റ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിന് ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യൻ പര്യടനം ഉൾപ്പെടെ പ്രധാന മത്സരങ്ങൾ നഷ്ടമാകും. ഇടതുകാലിന് പരിക്കേറ്റ 34 കാരനായ താരം ഇന്നലെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

അഡ്ലെയ്ഡിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മാക്സ്‌വെലിന് പകരം സീൻ ആബട്ടിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 13ന് ആരംഭിക്കുന്ന ബിഗ് ബാഷ് ലീഗും അദ്ദേഹത്തിന് നഷ്ടമാകും.