ആഗോള സമുദ്രനിരപ്പ് വര്‍ധനവ്‌; ദ്വീപ് രാഷ്ട്രങ്ങള്‍ തുടച്ചു നീക്കപ്പെടുമെന്ന് ആശങ്ക

സമുദ്രനിരപ്പ് ഉയരുന്നത് ദ്വീപ സമൂഹങ്ങൾക്ക് ഭീഷണിയാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1900 മുതൽ ആഗോള സമുദ്രനിരപ്പ് 15 മുതൽ 25 ശതമാനം വരെ ഉയർന്നു. ഇതേ നിരക്ക് തുടരുകയാണെങ്കിൽ, പസഫിക്, ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രനിരപ്പ് ഒരു മീറ്റർ കൂടി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠനങ്ങളിൽ ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. അഞ്ച് ദ്വീപ് രാജ്യങ്ങൾ താമസത്തിന് കഴിയാത്തവിധം മാറുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാലിദ്വീപ്, തുവാളു, മാർഷൽ ദ്വീപ്, നൗരു, കിരിബാറ്റി എന്നിവ നിലവിൽ ഇത്തരം ഭീഷണികൾ നേരിടുന്നു.

റിപ്പോർട്ടിനെ തുടർന്ന് പസഫിക് സർക്കാരുകൾ ‘റൈസിംഗ് നേഷൻസ്’ എന്ന പേരിൽ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ആഗോളതാപനം ഇതേ നിരക്കിൽ തുടരുകയാണെങ്കിൽ ദ്വീപ് രാഷ്ട്രങ്ങൾ തുടച്ചുനീക്കപ്പെടുമെന്ന് റിപ്പോർട്ടിൽ പറയുന്നു.