കടയിൽ കയറി അലമ്പ്; ‘സാന്താക്ലോസി’നെ അറസ്റ്റ് ചെയ്‍ത് പൊലീസ്
ഓസ്ട്രേലിയ: രസകരമായ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്ന സമയമാണ് അവധിക്കാലം. ക്രിസ്മസ് പോലുള്ള ആഘോഷങ്ങളുടെ കാര്യവും ഇതുതന്നെയാണ്. ആ സമയത്ത് സന്തോഷത്തിന്‍റെ നിരവധി നിമിഷങ്ങൾ ഉണ്ടാകും. പക്ഷേ വിചിത്രമായ പല കാര്യങ്ങളും സംഭവിച്ചേക്കാം. ചിലർ മദ്യപിച്ച് ബഹളമുണ്ടാക്കും, ചിലർ വെറുതെ അലമ്പുണ്ടാക്കും. ഏതായാലും ഓസ്ട്രേലിയയിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. എന്തിനധികം, സാന്‍റോക്ലോസിന്‍റെ വേഷം ധരിച്ച ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.
പ്രമുഖ ഹാർഡ്‍വെയർ ശൃംഖലയായ ബണ്ണിംഗ്സിൽ നിന്നാണ് സാന്താക്ലോസ് അറസ്റ്റിലായത്. സാന്താക്ലോസിന്‍റെ രൂപത്തിലുള്ള വസ്ത്രം ധരിച്ച ഒരാൾ കടയിൽ പ്രവേശിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്റ്റോർ മാനേജരും സ്റ്റാഫും സാന്താക്ലോസ് വേഷം ധരിച്ചയാളോട് എത്രയും വേഗം അവിടെ നിന്ന് പുറത്തുകടക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ അയാൾ പോകുന്നില്ല.
ഇതോടെ പ്രശ്നം പരിഹരിക്കാൻ പൊലീസിന് കടയിൽ എത്തേണ്ടി വന്നു. എന്നാൽ, പൊലീസ് എത്തിയിട്ടും കാര്യമുണ്ടായില്ല. അയാൾ അപ്പോഴും അവിടെ നിന്നും മാറാൻ തയ്യാറായില്ല.
പോകാൻ തയ്യാറല്ലെന്ന് ഇയാൾ പറഞ്ഞു. കടയിൽ നിന്ന് പുറത്തുപോകാൻ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. അവസാനം ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമമുണ്ടായതോടെയാണ് ബലമായി നീക്കിയത്.