രണ്ട് ദിവസത്തിൽ 69 കോടി നേടി ‘ഗോഡ്ഫാദർ’

മലയാള ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായ ‘ഗോഡ്ഫാദർ’ ഏറ്റെടുത്തതിന് പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മെഗാസ്റ്റാർ ചിരഞ്ജീവി. വെറും രണ്ട് ദിവസം കൊണ്ട് ചിത്രം 69 കോടി രൂപ നേടിയെന്നും ഇത് ഒരു പാൻ-ഇന്ത്യൻ സിനിമയായി മാറിയതിൽ വളരെ സന്തോഷമുണ്ടെന്നും ചിരഞ്ജീവി പറഞ്ഞു. 

“ഗോഡ്ഫാദർ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 69 കോടി രൂപയാണ്. ഹിന്ദി ബെൽറ്റിലേക്ക് കൂടുതൽ ക്രെഡിറ്റുകൾ ചേർത്തിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു. നിങ്ങൾ അതിനെ ഒരു പാൻ-ഇന്ത്യൻ സിനിമയാക്കി. തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളിൽ നിന്നുള്ള എന്‍റെ ആരാധകർക്ക് നന്ദി. ജയ് ഹിന്ദ്,” ചിരഞ്ജീവി പറഞ്ഞു. 

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. വെറും എട്ട് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി. അതുകൊണ്ടു തന്നെ തെലുങ്ക് പ്രേക്ഷകരെ പോലെ മലയാളികളും ഗോഡ്ഫാദറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രം ഒക്ടോബർ 5ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ആദ്യ ദിനം തന്നെ ചിത്രം ആഗോളതലത്തിൽ 38 കോടി രൂപയാണ് നേടിയത്.