സ്വർണവിലയിൽ ഇന്നും കുതിപ്പ്; രണ്ട് ദിവസത്തിനിടെ 200 രൂപയുടെ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്. ഇന്നലെ പവന് 120 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 37,680 രൂപയാണ്. രണ്ട് ദിവസം കൊണ്ട് 200 രൂപയുടെ വർദ്ധനവാണുണ്ടായത്.

22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് ഗ്രാമിന് 10 രൂപ വർദ്ധിച്ചു. ഇന്നലെ 15 രൂപ കൂടിയിരുന്നു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4,710 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 5 രൂപ വർദ്ധിച്ചു. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,895 രൂപയാണ് ഇന്നത്തെ വില. 

വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. അതേസമയം, ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 90 രൂപയാണ്.