അഞ്ച് ദിവസത്തിനു ശേഷം സ്വർണവില ഇടിഞ്ഞു

കൊച്ചി: അഞ്ചുദിവസം ഒരേ നിലയിൽ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4640 രൂപയും പവന്  37120 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 9 മുതൽ ഗ്രാമിന് 4675 രൂപയിലും പവന് 37400 രൂപയിലുമാണ് വ്യാപാരം നടന്നത്.