അഞ്ച് ദിവസത്തിനുശേഷം സ്വർണവില വീണ്ടും താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വർണ വില ഇന്ന് ഇടിഞ്ഞു. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില 400 രൂപ ഉയർന്നിരുന്നു. ഇന്ന് അത് 280 രൂപയായി കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 37,240 രൂപയായി.

22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 35 രൂപ കുറഞ്ഞു. ശനിയാഴ്ച പവന് 50 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന്‍റെ വില പവന് 30 രൂപ കുറഞ്ഞു.  ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,845 രൂപയാണ് വിപണി വില. സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.