സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്ന് 120 രൂപയാണ് കുറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 37360 രൂപയാണ്.

ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ കൂടിയിരുന്നു. ഇന്നത്തെ വിപണി വില 4670 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 20 രൂപയാണ് കൂടിയത്. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,860 രൂപയാണ് വില.