ഈ മാസത്തെ ഉയർന്ന നിലയിൽ സ്വർണവില
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 80 രൂപയാണ് കൂടിയത്. 38,280 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 4785ലെത്തിയിട്ടുണ്ട്. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില വർധനവ് ഉണ്ടായത്.
എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണത്തിന്റെ ഭാവി വില 0.4% വർധിച്ചു. സ്പോട്ട് ഗോൾഡിന്റെ വില 0.2% വർധിച്ച് ഔൺസിന് 1,719.19 ഡോളറായി.
യു.എസ് ഡോളർ മികച്ച പ്രകടനം നടത്തുന്നത് സ്വർണത്തിന് ഗുണകരമാവുന്നുണ്ട്. അതേസമയം, ബാങ്കുകൾ ഇന്ത്യയിലേക്കുള്ള സ്വർണം തുർക്കിക്കും ചൈനക്കും കൈമാറിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെ സ്വർണത്തിന് ക്ഷാമം അനുഭവപ്പെടുമെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു.