അഞ്ച് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണ വില ഉയരുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ കൂടി. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 38,840 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. വിപണി വില 4025 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇപ്പോഴത്തെ വിപണി വില 68 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.