സ്വർണ്ണക്കടത്ത് കേസിൽ മാധ്യമങ്ങളെ പരിഹസിച്ച് കെ ടി ജലീല്‍
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് റിപ്പോർട്ട് ചെയ്ത മലയാളത്തിലെ മാധ്യമങ്ങളെ പരിഹസിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. യു.എ.ഇ.യിൽ വിലക്ക് ഭയന്ന് ഗൾഫ് ഭരണാധികാരികളെക്കുറിച്ച് സംഘികൾ എഴുതിയ കഥയ്ക്കും തിരക്കഥയ്ക്കും പശ്ചാത്തല സംഗീതം നൽകി മലയാള പത്രങ്ങളും ചാനലുകളും വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതും നിർത്തിയിരിക്കുകയാണെന്ന് കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കമ്മ്യൂണിസ്റ്റ് വിരുദ്ധതയും മനസ്സിലെ വര്‍ഗീയ വിഷവും തീര്‍ത്ത ഉന്മാദത്തില്‍ കോട്ടിട്ട് അട്ടഹസിക്കുമ്പോള്‍ ഓര്‍ത്തില്ല അവനവന്റെ കഞ്ഞിയില്‍ തന്നെയാണ് സ്വയം പൂഴി വാരിയിടുന്നതെന്നെന്നും അദ്ദേഹം പറഞ്ഞു.
കെ ടി ജലീലിന്റെ വാക്കുകൾ,
യു.എ.ഇ.യിൽ നിരോധനം ഭയന്ന് ഗൾഫ് ഭരണാധികാരികളെക്കുറിച്ച് സംഘികൾ എഴുതിയ കഥയ്ക്കും തിരക്കഥയ്ക്കും പശ്ചാത്തല സംഗീതം നൽകി വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതും മലയാള പത്രങ്ങളും ചാനലുകളും നിർത്തലാക്കി.