ലോകത്തിലെ 6 പേര്‍ക്ക് കിട്ടുന്ന സൗഭാഗ്യം; യുഎസ് സ്‌കോളര്‍ഷിപ്പ് ദളിത് വിദ്യാര്‍ത്ഥിക്ക്
പാറ്റ്‌ന: ബീഹാറിലെ പാറ്റ്ന സ്വദേശിയായ പതിനേഴുകാരന് അമേരിക്കയിൽ നിന്ന് ബിരുദം നേടാൻ 2.5 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു. ഫുല്‍വാരിഷരീഫിലെ ഗോൺപുര ഗ്രാമത്തിലെ പ്രേം കുമാർ ആണ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്.തന്റെ കുടുംബത്തിൽ നിന്നൊരാൾ ആദ്യമായാണ് കോളേജ് വിദ്യാഭ്യാസം നേടുന്നത്. ഈ അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ ദളിത് വിദ്യാർത്ഥി കൂടിയാണ് പ്രേം കുമാർ.
നിലവിൽ ശോഷിത് പീസ് സെന്‍ററിൽ 12-ാം ക്ലാസ് വിദ്യാർത്ഥിയായ പ്രേം, ലഫായെറ്റ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ഇന്‍റർനാഷണൽ റിലേഷൻസിൽ ബിരുദം നേടുന്നതിനായി ഈ വർഷം അവസാനം പെൻസിൽവാനിയയിലേക്ക് പോകും. 1826 ൽ സ്ഥാപിതമായ അമേരിക്കയിലെ പ്രമുഖ എഞ്ചിനീയറിംഗ് സ്കൂളായ ലഫായെറ്റ് കോളേജ് വാഗ്ദാനം ചെയ്ത 2.5 കോടി രൂപയുടെ സ്കോളർഷിപ്പാണ് പ്രേം കുമാറിൻ ലഭിച്ചത്.