മൊറോക്കോയുടെ വിജയത്തിലെ ആവേശം പങ്കുവെച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ

ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ വസന്തം പിറന്ന ദിവസമായിരുന്നു ഇന്നലെ. ക്വാർട്ടർ ഫൈനലിൽ കരുത്തരായ പോർച്ചുഗലിനെ തോൽപ്പിച്ച് മൊറോക്കോ പുതിയ ചരിത്രം സൃഷ്ടിച്ചു. ഇതാദ്യമായാണ് ഒരു ആഫ്രിക്കൻ ടീം ലോകകപ്പ് സെമി ഫൈനലിൽ കടക്കുന്നത്. ദേശീയതയും ഭാഷയും നോക്കാതെ ഫുട്ബോൾ പ്രേമികൾ അത് ആഘോഷിക്കുകയാണ്.

സ്പോർട്സ് പ്രേമി കൂടിയായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും മൊറോക്കോയുടെ വിജയത്തിന്‍റെ ആവേശം ട്വിറ്ററിലൂടെ പങ്കുവെച്ചു. “ഒരു ചരിത്ര നിമിഷം” എന്നാണ് അദ്ദേഹം എഴുതിയത്. സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യത്തിന് അഭിനന്ദനങ്ങൾ,” അദ്ദേഹം പറഞ്ഞു. “മാരാകെച്ചിന്‍റെ (ഞാൻ പോയിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്ന്) പ്രകൃതിദൃശ്യങ്ങൾ കാണുന്നത് അതിശയകരമാണ്. ചരിത്ര നിമിഷം, സെമി ഫൈനലിലെത്തിയ ആദ്യ ആഫ്രിക്കൻ രാജ്യം, മൊറോക്കോയെ അഭിനന്ദിക്കുന്നു,” പിച്ചൈ ട്വിറ്ററിൽ കുറിച്ചു.