ഗൂഗിൾ ഹാങൗട്ട്സ് ഇനി ഓർമ; നവംബറിൽ പ്രവർത്തനം നിർത്തും

അമേരിക്കൻ ടെക്നോളജി ഭീമനായ ഗൂഗിൾ നവംബറിൽ മെസേജിംഗ് പ്ലാറ്റ്ഫോമായ ഹാങ്ഔട്ട്സിന്റെ സേവനം അവസാനിപ്പിക്കും. നിലവിൽ ഹാങൗട്ട്സ് ഉപയോഗിക്കുന്നവർ ഗൂഗിൾ ചാറ്റിലേക്ക് മാറാനും നിർദ്ദേശിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഗൂഗിൾ ഹാങൗട്ട്സിന്റെ പ്രവർത്തനം നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഈ സേവനം ഉപയോഗിക്കുന്ന ഉപയോക്താക്കളും ഗൂഗിൾ ചാറ്റിലേക്ക് കുടിയേറാൻ തുടങ്ങിയിട്ടുണ്ട്.

ഗൂഗിൾ ചാറ്റിലേക്ക് ഇതുവരെ മാറിയിട്ടില്ലാത്തവർക്ക് നവംബർ 1 വരെ സമയമുണ്ട്. അതിനുശേഷം, ഹാങ്ഔട്ടുകളിലെ എല്ലാ ചാറ്റുകളും മായ്ച്ചു കളയും. എന്നിരുന്നാലും, എല്ലാ ചാറ്റുകളും ഫയലുകളും ഗൂഗിൾ ചാറ്റുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഗൂഗിൾ ടേക്ക്ഔട്ട് സിസ്റ്റം ഉപയോഗിച്ച് ഹാങ്ഔട്ട് ഡാറ്റയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്യാനും സംഭരിക്കാനും കഴിയും. 2022 നവംബറിൻ മുമ്പ് ഹാങ്ഔട്ടുകളുടെ ഡാറ്റ ഡൗൺലോഡ് ചെയ്ത് സംഭരിക്കണമെന്ന് ഗൂഗിൾ പറയുന്നു.