ഗൂഗിൾ മിനിമം സ്റ്റോറേജ് വർദ്ധിപ്പിക്കുന്നു; 15 ജി.ബി.യിൽനിന്ന് 1,000 ജി.ബി.യാക്കും
മുംബൈ: ഗൂഗിളിന്‍റെ പേഴ്സണൽ വർക്ക്സ്പേസ് അക്കൗണ്ട് സ്റ്റോറേജ് കപ്പാസിറ്റി 15 ജിബിയിൽ നിന്ന് ഒരു ടെറാബൈറ്റായി (1,000 ജിബി) വർദ്ധിപ്പിക്കുമെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ലഭിക്കുക.
ജി-മെയിലിലും ഗൂഗിൾ ഡ്രൈവിലും സ്ഥലമില്ലെന്ന പ്രശ്നം ഇനി ഉണ്ടാകില്ല. മാൽവെയർ, സ്പാം, റാൻസംവെയർ ആക്രമണങ്ങളിൽ നിന്നുള്ള സുരക്ഷ, ഒരേ സമയം ഒന്നിലധികം വ്യക്തികൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന മെയിൽമെർജ് സിസ്റ്റം എന്നിവയും പുതിയതായി ഉൾപ്പെടും.