ജീവനക്കാര്‍ക്ക് സ്നാക്സ് എത്തിക്കാൻ റോബോട്ടുമായി ഗൂഗിള്‍

ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ചിപ്‌സും സോഡയും എത്തിച്ചു നല്‍കാൻ റോബോട്ടിനെ ഏര്‍പ്പെടുത്തി ടെക് ഭീമന്മാരായ ഗൂഗിള്‍. ലളിതമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള റോബോട്ടുകളാണ് ഇവ. കൂടാതെ വിര്‍ച്വല്‍ ചാറ്റ്ബോട്ടിന് സമാനമായി സംഭാഷണം നടത്താനും ‘മെക്കാനിക്കല്‍ വെയ്റ്റര്‍’ എന്നറിയപ്പെടുന്ന ഇവയ്ക്ക് കഴിയും

ബ്രേക്ക്റൂമിൽ നിന്ന് ലഘുഭക്ഷണങ്ങളും സോഡയും എടുക്കുന്നത് ഉൾപ്പെടെ വിവിധ ജോലികൾ നിർവഹിക്കാൻ കൃത്രിമ ബുദ്ധി സംയോജിപ്പിച്ചാണ് ഈ റോബോട്ടുകൾ പ്രവർത്തിക്കുന്നത്. വിക്കിപീഡിയ, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.