സ്വകാര്യതാ നിയമ ലംഘനം നടത്തിയെന്നാരോപിച്ച് ഗൂഗിളിനും മെറ്റയ്ക്കും പിഴ

ദക്ഷിണ കൊറിയ: സ്വകാര്യതാ ലംഘനം ആരോപിച്ച് ആൽഫബെറ്റിന്‍റെ ഗൂഗിൾ, മെറ്റ പ്ലാറ്റ്ഫോമുകൾക്ക് ദക്ഷിണ കൊറിയ പിഴ ചുമത്തിയതായി രാജ്യത്തെ വ്യക്തിഗത വിവര സംരക്ഷണ കമ്മീഷൻ അറിയിച്ചു.

ഗൂഗിളിന് 69.2 ബില്യൺ വോൺ (49.8 മില്യൺ ഡോളർ), മെറ്റക്ക് 30.8 ബില്യൺ വോൺ എന്നിങ്ങനെയാണ് കമ്മിഷൻ പിഴയിട്ടത്. ഗൂഗിളും മെറ്റയും ഉപയോക്താക്കളുടെ പെരുമാറ്റ വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്തപ്പോൾ വ്യക്തമായി സേവന ഉപയോക്താക്കളെ അറിയിച്ചില്ല. ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾ അനുമാനിക്കുകയോ ഇഷ്ടാനുസൃതമാക്കിയ പരസ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്തപ്പോൾ മുൻകൂർ സമ്മതം വാങ്ങിയിട്ടില്ലെന്നും കമ്മീഷൻ പറഞ്ഞു.