ഗൂഗിൾ പിക്സൽ 7 എത്തി; ഇന്ന് മുതൽ ഫ്ലിപ്കാർട്ടിൽ

ഗൂഗിൾ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഗൂഗിൾ പിക്സൽ 7ന് പുറമെ ഗൂഗിൾ പിക്സൽ 7 പ്രോയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ടെൻസർ ജി 2 പ്രോസസ്സറുകളാൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകൾ ഇന്ന് മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ വാങ്ങാൻ കഴിയും.

ഡിസ്പ്ലേയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.3 ഇഞ്ച് ഫുൾ എച്ച്ഡി + ഒഎൽഇഡി ഡിസ്പ്ലേയും 2400 × 1080 പിക്സൽ റെസല്യൂഷനും ലഭിക്കും.

പ്രോസസ്സറുകളുടെ കാര്യം വരുമ്പോൾ, ഇത് ഗൂഗിൾ ടെൻസർ ജി 2 പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 13 ആണ്. 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജും ലഭിക്കും.