ക്യാമറ റാങ്കിംഗിൽ മികച്ച നേട്ടം കൊയ്ത് ഗൂഗിൾ പിക്സൽ 7 പ്രോ

ന്യൂ ഡൽഹി: ഗൂഗിൾ പിക്സൽ 7 പ്രോ ക്യാമറ റാങ്കിംഗിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആയി മാറി. ടെൻസർ ജി 2 എസ്ഒസി നൽകുന്ന ഗൂഗിൾ പിക്സൽ 7 പ്രോ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഗൂഗിളിന്‍റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ പിക്സൽ 7 പ്രോ, ആപ്പിളിന്‍റെ ഐഫോൺ 14 പ്രോയെ മറികടന്നാണ് ഡിഎക്സ്ഒമാർക്ക് ക്യാമറ റാങ്കിംഗിലെ മികച്ച സ്മാർട്ട്ഫോണായി മാറിയത്.

ഗൂഗിൾ പിക്സൽ 7 പ്രോയ്ക്ക് 147 പോയിന്‍റാണ് ലഭിച്ചത്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 12 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസർ എന്നിവയുൾപ്പെടെ പിന്നിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമുണ്ട്. ഗൂഗിൾ പിക്സൽ 7 പ്രോയ്ക്ക് സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് 148 പോയിന്‍റും സൂമിന് 143 പോയിന്‍റും വീഡിയോയ്ക്ക് 143 പോയിന്‍റും ലഭിച്ചു.

ഫോട്ടോയിലെ എക്സ്പോഷറിന് 113 പോയിന്‍റും കളറിന് 119 പോയിന്‍റും ലഭിച്ചു. ബെഞ്ച്മാർക്കിംഗ് വെബ്സൈറ്റ് നിരീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ നല്ല കോൺട്രാസ്റ്റ് ബാക്ക്‌ലിറ്റ് പോർട്രെയ്‌റ്റ് സീനുകൾ, ഫോട്ടോകളിലും വീഡിയോകളിലും വേഗതയേറിയതും കൃത്യവുമായ ഓട്ടോഫോക്കസ് എന്നിവയാണ്.