പ്ലേ സ്റ്റോർ ആപ്പുകൾക്ക് സ്വന്തം ബില്ലിങ് സേവനം നിർബന്ധമാക്കിയത് ഗൂഗിൾ നിർത്തി
ന്യൂഡൽഹി: ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ഡെവലപ്പർമാരുടെ ഇടപാടുകൾക്ക് പ്ലേയുടെ ബില്ലിംഗ് സംവിധാനം മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഗൂഗിൾ മരവിപ്പിച്ചു. പ്ലേയുടെ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കുന്നതും സ്വന്തം ആപ്ലിക്കേഷനായതിനാൽ യൂട്യൂബിൽ നിന്ന് സർവീസ് ഫീസ് ഈടാക്കാതിരിക്കുന്നതും വിപണി മര്യാദകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് കനത്ത പിഴ ചുമത്തിയിരുന്നു.
1,337.76 കോടി രൂപയുടെ പിഴയ്ക്ക് പിന്നാലെ 936.44 കോടി രൂപ പിഴയും ചുമത്തി. ഇതേതുടർന്ന് നിയമോപദേശം തേടിയ ശേഷമാണ് നടപടി.