ഗൂഗിൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്യാൻ മുന്നറിയിപ്പ് നൽകി ഗൂഗിൾ

ഗൂഗിള്‍ ക്രോമിന്റെ വേര്‍ഷന്‍ 104, 27 സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്ന അപ്ഡേറ്റുകളുമായാണ് അടുത്തിടെ അവതരിപ്പിച്ചത്. ഇപ്പോൾ, ഉപഭോക്താക്കളോട് അവരുടെ ക്രോം ബ്രൗസർ വീണ്ടും അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി. ക്രോം ബ്രൗസറിൽ 11 പുതിയ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പുതിയ ക്രോം ബ്രൗസർ അപ്ഡേറ്റിന്‍റെ വിശദാംശങ്ങൾ ഗൂഗിൾ പുറത്തുവിട്ടു. 104.0.5112.101 മാക്ക്, ലിനക്‌സ് വേര്‍ഷനും 104.0.5112.102.102/101 വിൻഡോസ് വേര്‍ഷനുകളുമാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. ഈ അപ്ഡേറ്റുകളെല്ലാം ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

11 സുരക്ഷാ പ്രശ്നങ്ങളിൽ ഒന്ന് ഗുരുതരമാണ്. ഗൂഗിൾ ആറെണ്ണത്തെ ഉയർന്ന തീവ്രതയുള്ള പ്രശ്നങ്ങളായും മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്നങ്ങളായും തരംതിരിച്ചിട്ടുണ്ട്.