ഗോതബായ രാജപക്‌സെ സിംഗപ്പൂരിലേക്കെന്ന് റിപ്പോര്‍ട്ട്

കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്സെ സിംഗപ്പൂരിലേക്ക് പുറപ്പെടുന്നതായി റിപ്പോർട്ട്. രാജ്യമെമ്പാടും പ്രതിഷേധം വ്യാപിച്ചതോടെ ഗോതബായ മാലിദ്വീപിലേക്ക് പ്രവേശിച്ചിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹം ഇവിടെ നിന്ന് സിംഗപ്പൂരിലേക്ക് പോയേക്കും.

ഗോതബായ തൽക്കാലം സിംഗപ്പൂരിൽ തങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജപക്സെ ബുധനാഴ്ച രാജി വാഗ്ദാനം ചെയ്തിരുന്നെങ്കിലും രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ശ്രീലങ്കൻ പാർലമെന്‍റ് സ്പീക്കർ മഹിന്ദ യെപ പറഞ്ഞു.