സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്; കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സർക്കാർ-ഗവർണർ തർക്കം തുടരുന്നതിനിടെ കണ്ണൂർ വി.സിക്കെതിരായ നടപടിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. തിരിച്ചെത്തിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല പ്രമേയത്തിലും ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലും ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ പ്രതീക്ഷിക്കാം.

സ്വരച്ചേര്‍ച്ചയില്ലായ്മയില്‍ ആരംഭിച്ച് തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയ സർക്കാർ-ഗവർണർ തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്ഭവന്‍റെ നീക്കങ്ങൾ എന്തൊക്കെയാണെന്നാണ് ഇനി അറിയേണ്ടത്. കണ്ണൂർ വി.സിക്കെതിരായ നടപടി, തനിക്കെതിരെ പ്രമേയം പാസാക്കിയ കേരള സർവകലാശാലയുടെ നടപടിയിൽ വിശദീകരണം തേടൽ, ചരിത്ര കോൺഗ്രസ് ആക്രമണ ആരോപണത്തിലെ തുടർ നടപടി തുടങ്ങി വിഷയങ്ങൾ ധാരാളമുണ്ട്.

കണ്ണൂർ വി.സിക്കെതിരെ കേരളത്തിൽ തിരിച്ചെത്തിയാലുടൻ നടപടി സ്വീകരിക്കുമെന്ന് ഗവർണർ തന്നെ നേരത്തെ പറഞ്ഞിരുന്നു. വിശദീകരണം തേടിയ ശേഷം കർശന നടപടി എടുക്കാനാണ് സാധ്യത.