ആശ്രിത നിയമനത്തിൽ ഭേദഗതി വരുത്താൻ സർക്കാർ നീക്കം; യോഗം വിളിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സർക്കാർ സർവീസിലിരിക്കെ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നത് നിർത്തലാക്കാൻ ആലോചന. ഇതിനായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചുചേർത്തു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.
ആശ്രിത നിയമനം ഒരു വർഷത്തിനുള്ളിൽ ജോലി ഏറ്റെടുക്കാൻ കഴിയുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് പദ്ധതി. നിയമനം ലഭിച്ചില്ലെങ്കിൽ ആശ്രിതർക്ക് ആശ്രിത ധനസഹായമായി 10 ലക്ഷം രൂപ നൽകാനാണ് തീരുമാനം.