ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന ബിൽ അവതരണത്തിന് ഗവർണർ അനുമതി നൽകി
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ചാൻസലർ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകി. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ലീഷ് പരിഭാഷയിൽ ബിൽ അവതരിപ്പിക്കുന്നതിന് ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമാണ്. എട്ട് സർവകലാശാലാ ചട്ടങ്ങൾ ഇംഗ്ലീഷിലാണ്. നാളെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ 13ന് പാസാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഗവർണർ-സർക്കാർ പോരാട്ടവും വിഴിഞ്ഞവും സഭയിൽ വലിയ ചർച്ചയായി. കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായി ഗവർണറോടുള്ള സമീപനത്തിൽ ലീഗിന് എതിർപ്പ് ആണുള്ളത്. തരൂർ വിവാദത്തിലും ലീഗിന് അതൃപ്തിയുണ്ട്. പ്രതിപക്ഷ നിരയിലെ ഭിന്നതകൾ ഭരണപക്ഷം സഭയിൽ ആയുധമാക്കും.