ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചേരമാൻ മസ്ജിദിലെത്തി
കൊടുങ്ങല്ലൂർ: ഈദ് ഗാഹിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിലെത്തി. നമസ്കാരം നിർവഹിച്ച ശേഷം ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളിയായ ചേരമാൻ മസ്ജിദ് ഗവർണർ സന്ദർശിക്കും. ജുംആ നമസ്കാരം നടന്ന ഇന്ത്യയിലെ ആദ്യ പള്ളിയാണിത്. ക്രിസ്തുവർഷം 629-ലാണ് ഈ പള്ളി സ്ഥാപിതമായത്.
ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം തന്‍റെ ഭരണകാലത്ത് ഇവിടം സന്ദർശിച്ചിരുന്നു. അറബ് വംശജനായ മാലിക് ഇബ്നു ദിനാറാണ് ഈ പള്ളി പണികഴിപ്പിച്ചത്. കേരള വാസ്തുവിദ്യയുടെ മാതൃകയിലാണ് പള്ളി പണിതത്. പക്ഷേ, ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നിരുന്നാലും, പഴയ ക്ഷേത്ര കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നും സംരക്ഷിച്ചിരിക്കുന്നു.