പ്രതിഷേധക്കാരെ തടയരുത് എന്ന് പൊലീസിനോട് ഗവര്‍ണര്‍; തെളിവുകള്‍ പുറത്തുവിട്ട് സിപിഐഎം

കണ്ണൂർ : കണ്ണൂർ ചരിത്ര കോണ്‍ഗ്രസ്സില്‍ പ്രതിഷേധക്കാരെ തടയരുതെന്ന് ആദ്യം പൊലീസിനോട് ആവശ്യപ്പെട്ടത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് സി.പി.ഐ(എം). കണ്ണൂർ ചരിത്ര കോണ്‍ഗ്രസ്സില്‍ പ്രതിഷേധക്കാരെ തടയരുതെന്ന് ആദ്യം പൊലീസിനോട് ആവശ്യപ്പെട്ടത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. തനിക്ക് ഒരു പ്രശ്നവുമില്ലെന്നും അവർക്ക് വലിയ പ്രാധാന്യം നൽകരുതെന്നും അദ്ദേഹം പറയുന്നു. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി തടഞ്ഞത് അദ്ദേഹമാണ്. അതിനുശേഷം, പരിപാടി തടസ്സപ്പെടാതിരിക്കാൻ ആണ് സ.കെ.കെ രാഗേഷ് സദസ്സിലേക്ക് ഇറങ്ങിവന്ന് പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്. അന്ന് അദ്ദേഹം എംപിയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയല്ല. കെ.കെ.രാഗേഷ് ചരിത്ര കോണ്‍ഗ്രസ്സ് മുടക്കമില്ലാതെ നടത്താൻ കഴിയുമെന്ന് ഉറപ്പാക്കാനാണ് ഇടപെട്ടത്. രാഗേഷ് ചെയ്ത കാര്യങ്ങൾക്ക് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ അവിടെയുണ്ടായിരുന്നവരെല്ലാം സാക്ഷികളാണെന്നും സി.പി.ഐ(എം) പ്രസ്താവനയിൽ പറഞ്ഞു.