ഗവർണർ പെരുമാറുന്നത് ഏകാധിപതിയെപോലെയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി

തൊടുപുഴ: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഇടുക്കി പീരുമേട്ടിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

“വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർ‍ണർ സ്വീകരിക്കുന്നത്. വൈസ് ചാൻസലർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നു. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നു. ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്” അദ്ദേഹം വ്യക്തമാക്കി.