കണ്ണൂർ സർവകലാശാല സിന്‍ഡിക്കേറ്റിനെതിരെ ഗവർണർ; നടപടിക്ക് സാധ്യത

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിനെതിരെ നടപടിയെടുക്കാൻ ഗവർണർ. ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതിൽ വിശദീകരണം തേടും. ചാൻസലർക്കെതിരായ പ്രമേയത്തിന് വി.സി അനുമതി നൽകിയത് ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തൽ.

സർക്കാർ ഗവർണർ പോരാട്ടത്തിൽ നിയമപരമായതിനെ നിയമപരമായി നേരിടുമെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. ഫെഡറൽ തത്വങ്ങളുടെ ലംഘനമുണ്ടായാൽ അത് ജനങ്ങളോട് പറയുമെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു. 

ഗവർണറുടെ ഇടപെടലുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞു. നിയമപരമായും ജനകീയ പ്രതിരോധം തീർത്തും ഇതിനെ നേരിടും. ഭരണമില്ലാത്ത സ്ഥലത്ത് ബി.ജെ.പിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാരെന്നും ഐസക് പരിഹസിച്ചു.