വെറ്ററിനറി സർവകലാശാല വിസിക്ക് നോട്ടിസ് നൽകാനൊരുങ്ങി ഗവർണർ
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും. പിരിച്ചുവിടാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് വിശദീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെടും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ നീക്കം.
കോടതി ഉത്തരവിനെ തുടർന്ന് ഫിഷറീസ് സർവകലാശാല വി.സിക്ക് സ്ഥാനം നഷ്ടമായിരുന്നു. യു.ജി.സി ചട്ടങ്ങൾ ലംഘിച്ചാണ് നിയമനം നടത്തിയതെന്ന് കോടതി കണ്ടെത്തി. വെറ്ററിനറി സർവകലാശാല വി.സി നിയമനത്തിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് നിഗമനം.