ഗവര്‍ണര്‍ ആർ.എസ്.എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു: ഇ.പി ജയരാജന്‍

തിരുവനന്തപുരം: ആർ.എസ്.എസിന്‍റെ അജണ്ട നടപ്പാക്കാൻ കേരള നിയമസഭയെയും ഭരണത്തെയും ഗവർണർ തടസ്സപ്പെടുത്തുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.

‘വൈസ് ചാന്‍സലറെ എന്തൊക്കെ പറഞ്ഞാണ് ഗവര്‍ണര്‍ ആക്ഷേപിച്ചത്. ചരിത്രകാരൻ ഇർഫാൻ ഹബീബിനെ അദ്ദേഹം ഒരു തെരുവ് തെണ്ടിയെന്ന് പോലും വിശേഷിപ്പിച്ചു. വൈകാരികമായി പ്രതികരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനം വഹിക്കാൻ യോഗ്യനല്ല. കേരളത്തിലെ ജനങ്ങളും വിദ്യാഭ്യാസ സമൂഹവും അദ്ദേഹത്തെ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. ഗവർണർ സ്വന്തം തെറ്റ് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുന്നതാണ് നല്ലത്’, ജയരാജൻ പറഞ്ഞു.

ഒരു സംസ്ഥാനത്തിന്‍റെ ഭരണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിലപാട് ഗവർണർ സ്വീകരിക്കുന്നില്ല. വികസനത്തിനും സുഗമമായ പ്രവർത്തനത്തിനും തടസം സൃഷ്ടിക്കാൻ മാത്രമേ ഗവർണറുടെ സമീപനം ഉപകരിക്കൂവെന്നും ജയരാജൻ ആരോപിച്ചു.