ഗവർണറുടെ നടപടികൾ ബാലിശം: പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഗവർണറുടെ നടപടികൾ ബാലിശമെന്ന് മുസ്ലീം ലീ​ഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഗവർണറുടെ നടപടികൾ സർക്കാരിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ച നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് ഈ നാടകം മടുത്തു. ഗവർണർ പ്രവർത്തിക്കേണ്ട രീതിയുണ്ട്. ഒരു വിലയുമില്ലാത്ത വിവാദം ആണ് ഇപ്പോൾ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോയത് രാജ്ഭവനെ അറിയിച്ചിട്ടില്ലെന്നാണ് ഗവര്‍ണറുടെ പരാതി. ഭരണചുമതലകള്‍ അറിയിച്ചില്ലെന്നും കത്തില്‍ ആരോപണമുണ്ട്. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്ക് നല്‍കി. കത്തിൽ ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടാനാണ് സാധ്യത.