ഗവർണറുടെ സമനില തെറ്റിയെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് മോശം ഭാഷയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. “ഗവർണറുടെ സമനില തെറ്റി. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. ആഗ്രഹിച്ച എന്തോ നടക്കാതെ പോയി. ഗവർണർ ആർഎസ്എസ് സേവകനായി. സ്ഥാനത്തിരിക്കാൻ യോഗ്യനല്ല”. ഇർഫാൻ ഹബീബിനെ തെരുവ് തെണ്ടി എന്ന് വിളിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു.

വിഴിഞ്ഞം സമരം മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ളതാണോ എന്ന് സംശയമുണ്ട്. സർക്കാർ കഴിയുന്നതെല്ലാം ചെയ്തുവെന്നും ഇ പി ജയരാജൻ പറഞ്ഞു.