‘സർക്കാർ ജീവനക്കാർ ഫോണിൽ ‘ഹലോ’ക്ക് പകരം ‘വന്ദേമാതരം’ പറയണം’

മുംബൈ: മഹാരാഷ്ട്ര സർക്കാർ ജീവനക്കാർ ഇനി ഫോൺ കോളുകൾ സ്വീകരിക്കുകയും ‘ഹലോ’ എന്നതിനുപകരം ‘വന്ദേമാതരം’ എന്ന് പറയുകയും വേണം. സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാറാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.

“ഹലോ എന്നത് ഒരു ഇംഗ്ലീഷ് വാക്കാണ്. അതൊഴിവാക്കേണ്ടത് അത്യാവശ്യമാണ്. ‘വന്ദേമാതരം’ വെറുമൊരു വാക്കല്ല, ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന ഒന്നാണ്. നാം നമ്മുടെ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അതിനാൽ, സർക്കാർ ഉദ്യോഗസ്ഥർ ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” മന്ത്രി പറഞ്ഞു.