ലാഭ വിഹിതം പ്രഖ്യാപിച്ച് ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനി ലിമിറ്റഡ്

ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി ലിമിറ്റഡ്, 2022-23 സാമ്പത്തിക വര്‍ഷത്തെ ജൂലൈ-ഓഗസ്റ്റ് കാലയളവിലെ സാമ്പത്തിക ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഓഹരിക്ക് 7.20 രൂപയുടെ ഇടക്കാല ലാഭ വിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ആറിനോ അതിന് ശേഷമോ ലാഭ വിഹിതം നൽകും.

ഗ്രേറ്റ് ഈസ്റ്റേൺ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഷിപ്പിംഗ് കമ്പനിയാണ്. രണ്ടാം പാദത്തിൽ കമ്പനി 768.83 കോടി രൂപ അറ്റാദായം നേടിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 223.06 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിരുന്നു. 2022-23 ന്‍റെ ആദ്യ പാദത്തിൽ കമ്പനി 457.04 കോടി രൂപ അറ്റാദായം നേടിയിരുന്നു. ഇക്കാലയളവിൽ 1,447.45 കോടി രൂപയുടെ അറ്റവിൽപ്പനയാണ് കമ്പനി നടത്തിയത്.

നിലവിൽ ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയുടെ ഓഹരികൾക്ക് 577 രൂപയാണ് വില. 2022ന്‍റെ തുടക്കം മുതൽ, കമ്പനി നിക്ഷേപകർ 91% അല്ലെങ്കിൽ 274.90 ശതമാനം ലാഭം നേടി.