ജിഎസ്ടി നഷ്ടപരിഹാരം; രേഖകൾ സമർപ്പിച്ചാൽ കേരളത്തിന് ബാക്കി തുക നൽകുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാര തുക രേഖകൾ സമർപ്പിക്കുന്നതിന് അനുസരിച്ച് നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ശശി തരൂർ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

ജൂൺ വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരം 718.49 കോടി രൂപയാണ്. ഇത് പരിഹരിക്കാവുന്ന പ്രശ്നമാണെന്നും ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനനുസൃതമായി കുടിശ്ശിക നൽകുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 

നവംബർ 25ന് ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുണ്ടായ വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17,000 കോടി രൂപയാണ് അനുവദിച്ചത്. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കുടിശ്ശികയാണ് കേന്ദ്രം അനുവദിച്ചിരുന്നത്. നേരത്തെ കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.