മൂത്രമൊഴിച്ചതിനും ജിഎസ്‌ടി; ബ്രിട്ടീഷ് സഞ്ചാരിക്ക് ഇന്ത്യയിൽ ദുരനുഭവം

ആഗ്ര: വൃത്തിയുള്ള ശൗചാലയം ലഭിക്കുക എന്നത് മിക്ക യാത്രക്കാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. എല്ലാ യാത്രക്കാരും യാത്രാ സമയങ്ങളിൽ 5-10 രൂപയ്ക്ക് ലഭ്യമാകുന്ന പൊതു ശൗചാലയ സൗകര്യം ഉപയോഗിക്കുന്നു. എന്നാൽ മൂത്രമൊഴിച്ചതിന് ജിഎസ്ടി നൽകേണ്ടി വന്നാലോ?. അതുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് യാത്രക്കാരനാണ് ദുരുഭവം ഉണ്ടായിരിക്കുന്നത്. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെ എക്‌സിക്യൂട്ടീവ് ലോഞ്ച് ടോയ്ലറ്റ് ഉപയോഗിച്ച യാത്രക്കാരന് മൂത്രമൊഴിച്ചതിന് ജിഎസ്‌ടി ഉൾപ്പെടെ 244 രൂപ നൽകേണ്ടിവന്നു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഒരു ബ്രിട്ടീഷ് യാത്രക്കാരനിൽ നിന്നും ഈ തുക ഈടാക്കി.