ഖത്തറില്‍ ജി.ടി.എ ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പ് നടപ്പിലാക്കി
ദോഹ: ഖത്തറിലേക്കുള്ള ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഉപയോഗിച്ച് ആദ്യ കയറ്റുമതിക്കുള്ള നികുതി, കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ജനറൽ ടാക്സ് അതോറിറ്റി (ജിടിഎ) ഇന്നലെ പ്രഖ്യാപിച്ചു. ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഒരു ഫിസിക്കൽ ലേബൽ അല്ലെങ്കിൽ എൻക്രിപ്റ്റ് ചെയ്ത ഡാറ്റ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ കോഡാണ്. എക്സൈസ് തീരുവയ്ക്ക് വിധേയമായ ചരക്കുകളിൽ ഇത് സ്ഥാപിക്കുകയും ഇലക്ട്രോണിക് രീതിയിൽ ആക്ടിവേറ്റ് ചെയ്യുകയും ചെയ്യുന്നുവെന്ന് ജിടിഎ അധികൃതർ പറഞ്ഞു.
ഖത്തർ വിപണിയിലും രാജ്യത്തെ തുറമുഖങ്ങളിലും ഡിജിറ്റലായി സ്റ്റാമ്പ് ചെയ്ത ചരക്കുകളുടെ നീക്കം നിരീക്ഷിക്കാനും ട്രാക്കുചെയ്യാനും ഉൽപ്പന്നങ്ങൾ നിയമപരമായി നടക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനും കഴിയും.
കഴിഞ്ഞ വർഷം ജൂലൈയിൽ, പുകയില ഉൽപ്പന്നങ്ങളുടെയും അവയുടെ ഡെറിവേറ്റീവുകളുടെയും ഇറക്കുമതിക്കാർക്കായി ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പിന്‍റെ ആദ്യ ഘട്ടം ജിടിഎ അവതരിപ്പിച്ചിരുന്നു. മറ്റ് പുകയില ഉൽപ്പന്നങ്ങൾക്കാുള്ള രണ്ടാം ഘട്ടം ഓഗസ്റ്റ് 4ന് പ്രഖ്യാപിച്ചു.