ഗ്യാന്‍വാപി കേസ്; വാരണാസി കോടതി വിധിയ്ക്ക് ശേഷം തീരുമാനിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഗ്യാന്‍വാപി കേസിൽ വാരണാസി കോടതി വിധിക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് സുപ്രീം കോടതി. ഗ്യാന്‍വാപി മസ്ജിദിനെതിരെ ഹിന്ദുത്വ വാദികള്‍ സമര്‍പ്പിച്ച സിവില്‍ സ്യൂട്ടിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമര്‍ശം. കേസിൽ അടുത്ത വാദം ഒക്ടോബർ ആദ്യവാരം നടക്കുമെന്നും കോടതി വ്യക്തമാക്കി. ഗ്യാന്‍വാപി മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി തേടി അഞ്ച് സ്ത്രീകൾ ഹർജി നൽകിയിരുന്നു. വാരണാസി കോടതി വ്യാഴാഴ്ച ഹർജി പരിഗണിച്ചേക്കും.