ഗ്യാൻവാപി വിഷയം; പള്ളികളിൽ ശിവലിംഗം തിരയുന്നത് എന്തിനെന്ന് ആർഎസ്എസ്
ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രക്ഷോഭത്തിനില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും എല്ലാവരും കോടതി നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ചരിത്രം മാറ്റാൻ ആർക്കും കഴിയില്ല. അത് ഇന്നത്തെ ഹിന്ദുക്കളോ മുസ്ലീങ്ങളോ ഉണ്ടാക്കിയതല്ല, അത് സംഭവിച്ചു. എല്ലാ ദിവസവും പുതിയ വിഷയങ്ങളുമായി വരരുത്. കോടതി പറയുന്നതെന്തും എല്ലാവരും അംഗീകരിക്കണം. അതിനെ ചോദ്യം ചെയ്യരുത്.
അധിനിവേശകരിലൂടെയാണ് ഇസ്ലാം രാജ്യത്ത് എത്തിയത്. അക്രമണത്തിൽ ദേവസ്ഥാനങ്ങൾ തകർത്തത് രാജ്യത്തിൻ്റെ സ്വാതന്ത്ര്യം. എല്ലാവരുടെയും പൂർവികർ ഒന്നാണെന്നും ഗ്യാൻവാപി വിഷയത്തിൽ പ്രക്ഷോഭത്തിന് ആർഎസ്എസ് ഉണ്ടാകില്ലെന്നും കോടതി എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.