നരബലി കേസിലെ പ്രതി ഫേസ്ബുക്കിൽ ഹൈക്കു ‘കവി’

പത്തനംതിട്ട : കേരളത്തെയാകെ ഞെട്ടിച്ച ഒരു സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ നരബലി. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി രണ്ട് സ്ത്രീകളെ ബലി കൊടുത്ത സംഭവത്തിൽ അറസ്റ്റിലായത് മൂന്നുപേരാണ്. തിരുവല്ല സ്വദേശികളും ദമ്പതികളുമായ ഭ​ഗവൽ സിം​ഗ്, ഭാര്യ ലൈല, ഇവർക്ക് സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് നൽകിയ ഏജന്റ് മുഹമ്മദ് ഷാഫി.

എന്നാൽ, അതിലും വലിയ ഞെട്ടലിലാണ് ഭ​ഗവൽ സിം​ഗിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ‌ സുഹൃത്തുക്കളായി ഉണ്ടായിരുന്നവർ. അനേകം ഹൈക്കു കവിതകൾ എഴുതി സ്വയം കവിയായി അറിയപ്പെടുന്ന ആളാണ് ഭ​ഗവൽ സിം​ഗ്. ഇയാളുടെ ഫ്രണ്ട്സ് ലിസ്റ്റിലും എഴുതുന്നവരും വായിക്കുന്നവരും ധാരാളമുണ്ട്.