‘അമ്മ’യിൽനിന്ന് പുറത്തുപോയവരെ തിരികെ സ്വീകരിക്കാൻ സന്തോഷം; മോഹൻലാൽ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്തുപോയ നടിമാരെ തിരികെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് നടനും അമ്മ പ്രസിഡന്‍റുമായ മോഹൻലാൽ. പ്രസിഡന്‍റ് സ്ഥാനം മാത്രമാണ് തനിക്കുള്ളതെന്നും തിരിച്ചുവരുന്നവർ അതിന് അപേക്ഷിക്കണമെന്നാണ് സംഘടനാ ചട്ടമെന്നും അദ്ദേഹം പറഞ്ഞു.

“പുറത്തുപോയവരോട് സംഘടനയിൽ ആർക്കും വ്യക്തിപരമായ പ്രശ്നങ്ങളില്ല. മോഹൻലാലിന്റേതല്ല അമ്മ സംഘടന, ഉള്ളത് പ്രസിഡന്റ് പദവി മാത്രം. മാനദണ്ഡങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാനാകൂ. പുറത്തായയാൾ എങ്ങനെയാണ് തിരികെയെത്തുന്നത് എന്നതിനൊരു സിസ്റ്റമുണ്ട്. അതിലൂടെ അവർക്ക് വരാം. ആർക്കും അതിലൊരു എതിരഭിപ്രായമില്ല”