ജംഷദ്പുരിനോട് വിട ചൊല്ലി ഹാർട്ലി; പകരം ഡിലൻ ഫോക്സ്
ഇംഗ്ലീഷ് സൂപ്പർ താരം പീറ്റർ ഹാർട്ട്ലി ജംഷഡ്പൂർ എഫ്സിയോട് വിട പറഞ്ഞു. ക്ലബ്ബിന്‍റെ ക്യാപ്റ്റനും ഹാർട്ട്ലിയായിരുന്നു. പരസ്പര ധാരണയോടെയാണ് ഇരുപക്ഷവും കരാർ റദ്ദാക്കുന്നതെന്ന് ജംഷഡ്പൂർ പറഞ്ഞു.
സെന്‍റർ ബാക്കായ ഹാർട്ട്ലി 2020 മുതൽ ജംഷഡ്പൂരിൻ്റെ ഭാഗമാണ്. ജംഷഡ്പൂർ ജേഴ്സിയിൽ ഇതുവരെ 50 മത്സരങ്ങൾ ഹാർട്ട്ലി കളിച്ചിട്ടുണ്ട്. ആറ് ഗോളുകളും ഹാർട്ട്ലി നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ ഐഎസ്എൽ ഷീൽഡ് നേടിയപ്പോൾ ഹാർട്ട്ലിയായിരുന്നു ക്യാപ്റ്റൻ. ഈ വർഷം ഏഴ് ലീഗ് മത്സരങ്ങൾ കളിച്ച ശേഷമാണ് ഹാർട്ട്ലി ക്ലബ് വിടുന്നത്.
അതേസമയം, ഹാർട്ട്ലിക്ക് പകരം ഓസ്ട്രേലിയൻ സെന്‍റർ ബാക്ക് ഡിലൻ ഫോക്സിനെ ടീമിൽ ഉൾപ്പെടുത്തിയതായി ജംഷഡ്പൂർ അറിയിച്ചു. 2020-21 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെ ഫോക്സ് ഐഎസ്എല്ലിൽ ഇടം നേടി. അകുരി നോർത്ത് ഈസ്റ്റ് പ്ലേ ഓഫിലെത്തിയപ്പോൾ ഫോക്സിന്‍റെ പങ്ക് നിർണ്ണായകമായിരുന്നു. കഴിഞ്ഞ സീസണിൽ ഫോക്സ് ഗോവയ്ക്കായി കളിച്ചെങ്കിലും അധികം അവസരം ലഭിച്ചില്ല.