അശ്വിന്‍ ടീമിലുള്ളത് ഗുണം ചെയ്യും; പിന്തുണച്ച് ആശിഷ് നെഹ്‌റ

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആര്‍ അശ്വിനെ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് ആശിഷ് നെഹ്റ. അശ്വിന് കളിക്കാൻ അവസരം ലഭിച്ചേക്കില്ലെങ്കിലും ആവശ്യമുള്ള സന്ദർഭങ്ങളിൽ അദ്ദേഹം അവിടെയുണ്ടാകുമെന്നും നെഹ്റ ചൂണ്ടിക്കാണിക്കുന്നു.

“മൂന്ന് സ്പിന്നർമാരുള്ള ടീമുകൾ ഓസ്ട്രേലിയയിലേക്ക് വരാൻ സാധ്യതയില്ല. അശ്വിൻ കളിച്ചേക്കില്ല. എന്നാൽ ആവശ്യം വന്നാൽ അശ്വിൻ അവിടെയുണ്ടാകും. പുതിയ പന്തിലും വലിയ മൈതാനങ്ങളിലും വേണമെങ്കിൽ അശ്വിനെ ഉപയോഗിക്കാം. എതിർ ടീമിൽ കൂടുതൽ ഇടംകൈയ്യൻമാർ ഉണ്ടെങ്കിലും അശ്വിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ കഴിയുമെന്നും” നെഹ്റ പറഞ്ഞു.