അപകടകരമായ താപ സമ്മർദ്ദം 2100 ഓടെ കൂടുതൽ സാധാരണമാകും

ഹരിതഗൃഹ വാതകങ്ങളുടെ ഭാവിയിലെ പുറന്തള്ളലിനെ ആശ്രയിച്ച് ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ലോകമെമ്പാടും നിരവധി താപ പ്രഭാവങ്ങൾ ഉണ്ടാകുമെന്ന് ഒരു പുതിയ പഠനം. ഓപ്പൺ ആക്സസ് ജേണലായ കമ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

“സമീപകാല വേനൽക്കാലത്ത് രേഖപെടുത്തിയ റെക്കോർഡ് ചൂട് വടക്കേ അമേരിക്ക, യൂറോപ്പ് പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ സാധാരണമായിത്തീരും,” യുഡബ്ല്യുവിൽ ഡോക്ടറൽ വിദ്യാർത്ഥിയായി ഗവേഷണം നടത്തുകയും ഇപ്പോൾ ഹാർവാർഡിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷകനായി പ്രവർത്തിക്കുകയും ചെയ്യുന്ന ലൂക്കാസ് വർഗാസ് സെപെറ്റെല്ലോ പറഞ്ഞു.

ഹരിതഗൃഹ ഉദ്വമനം നിയന്ത്രിക്കാൻ തുടങ്ങിയാലും, ഭൂമധ്യരേഖയ്ക്കടുത്തുള്ള പല സ്ഥലങ്ങളിലും, 2100 ഓടെ, വർഷത്തിന്‍റെ പകുതിയിലധികം സമയവും പുറം ജോലികൾ ചെയ്യുന്നത് ഒരു വെല്ലുവിളിയായിരിക്കുമെന്നും പഠനം പറയുന്നു.