രേഖാ രാജിന്റെ അധ്യാപക നിയമനം റദ്ദാക്കി ഹൈക്കോടതി; രണ്ടാം റാങ്കുകാരിക്ക് നിയമനം നല്‍കും

കൊച്ചി: എംജി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറുടെ നിയമനം കേരള ഹൈക്കോടതി റദ്ദാക്കി. പ്രശസ്ത ദളിത് വനിതാ ചിന്തക രേഖാ രാജിന്റെ അധ്യാപക നിയമനമാണ് കോടതി റദ്ദാക്കിയത്. റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തിയ നിഷ വേലപ്പൻ നായരെ രേഖയ്ക്ക് പകരം നിയമിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

2019ലാണ് എം.ജി സര്‍വകലാശാലയില്‍ അസി. പ്രൊഫസറായി രേഖാ രാജിന്റെ നിയമനം നടക്കുന്നത്. റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തിയ നിഷ വേലപ്പൻ നായർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. മാർക്കുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിഷ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അദ്ധ്യാപികയായി നിയമിച്ചത് ഹൈക്കോടതി അടുത്തിടെ സ്റ്റേ ചെയ്തിരുന്നു.