പിപിഇ കിറ്റ് അഴിമതിയിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് സമയത്തെ പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നെന്ന് ആരോപിച്ചുള്ള വിഷയത്തിലാണ് കോടതിയുടെ നിരീക്ഷണം. കേസിൽ ലോകായുക്തയുടെ ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നിരീക്ഷണം. അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു. ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കോബ്രഗഡെ ഉൾപ്പടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലോകായുക്ത നേരത്തെ വിഷയത്തിൽ ഇടപെട്ടിരുന്നു. ദുരന്ത കാലത്ത് ആകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിൽക്കേണ്ടത്. എന്തിനാണ് അന്വേഷണത്തെ എതിർക്കുന്നതെന്നും കോടതി ചോദിച്ചു.